തിരുവനന്തപുരം: കണ്ണൂരിലെ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിനെതിരെ ഭീഷണിയുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും വാ പോയ കോടാലി പോരാളി ഷാജിയും രംഗത്ത് വന്നതാണ് ഇപ്പോൾ ഉള്ള രാഷ്ട്രീയ കോമഡി. ആകാശ് പാർട്ടിയുടെ ലക്ഷണമൊത്ത വിപ്ലവ പോരാളികളിൽ ഒരാളും പോരാളി ഷാജി ഗതിയും പരഗതിയും കിട്ടാതെ, ശുംഭൻമാരുടെ വരെ പരിഹാസം കേട്ട് നടക്കുന്ന നാണംകെട്ടവനുമായതുകൊണ്ട് അവർ അവതരിപ്പിക്കുന്ന സ്കിറ്റുകൾ കേരളത്തിലെ പൊതു സമൂഹം അത്ര ശ്രദ്ധിക്കാറില്ല. പൊതുജനത്തിൻ്റെ ഈ അശ്രദ്ധ ആകാശൻമാർ ഉപയോഗിക്കാറുണ്ടെങ്കിലും പോരാളിഷായിക്ക് വലിയ ഗുണമൊന്നും കിട്ടില്ല. എന്തായാലും മനു തോമസിന് ഇൻ ഡയറക്ടറായി ഒരു ഭീഷണി കൊടുത്ത് ആകാശ് ആ പാർട്ടിയുടെ പാരമ്പര്യം കാത്തു. പോരാളി ഷാജി പക്ഷെ അപ്പോഴും യൂത്ത് കോൺഗ്രസിൻ്റെ നേതാവും വടകര എംപിയുമായ ഷാഫി പറമ്പിലിന് ക്വാറി മാഫിയയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ഏതോ ഒരു പാലക്കാടൻ പയ്യൻ്റെ പ്രസ്താവനയുമായാണ് വന്നിട്ടുള്ളത്. കോൺഗ്രസിൻ്റെ ഔദാര്യത്തിൽ ദേശീയ പാർട്ടി സ്ഥാനാവും വാ പോയ അരിവാളിൻ്റെ ചിഹ്നവും സംരക്ഷിച്ച് നിന്നോണ്ടാണ് കുടിക്കുന്ന വെള്ളത്തിൽ പോരാളി ഷാജി ആസനം കഴുകുന്നതെന്ന കോമഡി വേറേയുണ്ട്. വിവരമില്ലാത്ത കാലത്ത് പിണറായിലെ പാറപ്പുറത്തുണ്ടായ വിഡ്ഡിത്വം പാരമ്പര്യമാണ് എന്നഭിമാനിക്കുന്ന മാൻഡ്രേക്കിസ്റ്റുകൾക്കായി മനുസ്മൃതിയിലെ അധ്യായം വായിച്ചു നോക്കുന്നത് നല്ലതാ. സിപിഎം നെ എതിർത്താൻ അവരെ ഭീഷണിപ്പെടുത്താൻ വേണ്ടിയും അവഹേളിക്കാൻ വേണ്ടിയും ഈ തരം ചില ഉരുപ്പടികളെയൊക്കെ പാർട്ടി ഒരുക്കിയിട്ടുണ്ടെന്ന് തലയിൽ ആകാശമില്ലാത്തവർക്കു പോലും അറിയാവുന്നതാണ്. സ്വന്തമായി ആർമിയും പൊലീസും കോടതിയും ചക്രവർത്തിയും വരെയുള്ള പാർട്ടിക്ക് സ്വന്തമായി ബിരിയാണി ചെമ്പും സരിതയും സ്വപ്നയും ശിവശങ്കരനും മാത്രമല്ല കിർമാണീം, കൊടി സുനീം ആകാശ് തില്ലങ്കേരിയും വരെ കാണുമെന്നും മലയാളക്കരയ്ക്കും സിബിഐക്കും സുപ്രീം കോടതിക്കും വരെ മനസ്സിലാക്കാവുന്നതേയുള്ളൂ. അക്കൂട്ടത്തിൽ ആസ്ഥാന കോമാളിയായി പോരാളി ഷാജിയുമുണ്ടാകും. പക്ഷെ ഇപ്പോൾ പഴയ ഡിഫി നേതാവ് മനു തോമസ് പാർട്ടി വിട്ടെന്നും അതല്ല ചവിട്ടി പുറത്താക്കിയെന്നും ഒക്കെ പറഞ്ഞുള്ള തർക്കവും തള്ളും നടക്കുകയാണ്. ഇറങ്ങി പോന്നതായാലും തള്ളിപ്പുറത്താക്കിയതായാലും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തിയും ഇല്ലാത്ത മേൻമ പറഞ്ഞ് ജനത്തെ കബളിപ്പിച്ച മനു തോമസ് ഔ ജനാധിപത്യ സാമൂഹിക ക്രമത്തിലെ വഞ്ചകൻ തന്നെയാണ്. കാര്യം അതൊക്കെയാണെങ്കിലും മനു ഉയർത്തിയ ചില പ്രശ്നങ്ങൾ സിപിഎം എന്ന് പേരുള്ള വിജയൻ്റെ കുടുംബ പാർട്ടിയെ കുറിച്ച് ജനത്തിന് ചിന്തിക്കാനും പഠിക്കാനും ഒരവസരം ഉണ്ടായിരിക്കുകയാണ്. ആ പാർട്ടിയിലെ നേതാക്കളുടെ തനി സ്വഭാവം, അവരുടെ പ്രവർത്തനം, പാർട്ടിയിലെ അംഗങ്ങളുടെ സാമൂഹിക വ്യക്തിത്വ നിലവാരം, പാർട്ടി പറയുന്ന പ്രത്യയ ശാസ്ത്ര വ്യാജങ്ങൾ എന്നിവയെ കുറിച്ചൊക്കെ സാധാരണ ജനത്തിന്, വോട്ടർമാർക്ക് പഠിക്കാൻ ഒരു പുതിയ അവസരം മനു തുറന്നു തരികയാണ്. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ.ജി ദിലീപിന്റെ പഴയ എഫ്.ബി പോസ്‌റ്റിന് താഴെ ആകാശ് തില്ലങ്കേരി ഇട്ട കമൻ്റ് സിപിഎം ൻ്റ യഥാർത്ഥ നിലവാരം വ്യക്തമാക്കുന്നതാണ്. വിഷയത്തിൽ പ്രതികരിച്ച പി.ജയരാജൻ്റെ പ്രസ്താവനയും ആകാശിൻ്റെ പഞ്ച് ഡയലോഗും പാർട്ടിയുടെ നേതാക്കളുടെ ദയനീയ പ്രതികരണങ്ങളും ആ പാർട്ടിയെ ബാധിച്ച മാൻഡ്രേക്കിസത്തിൻ്റെ ഗതികേട് വ്യക്തമാക്കുകയാണ്. മാൻഡ്രേക്കിസ്റ്റ് പാർട്ടിയിൽ എന്താണ് നടക്കുന്നത്? നമുക്ക് മനു സ്മൃതിയിൽ നിന്ന് തുടങ്ങി വിജയജയരാജ വിഹായസിലൂടെ ആകാശത്തിലേക്ക് ചെന്നു നോക്കാം. അപ്പോൾ കണ്ടു കിട്ടുന്ന ചുക്കാണ് മാൻഡ്രേക്കിസ്റ്റുകളുടെ അവസ്ഥ. ചുക്കില്ലാതെ കഷായം നഹി എന്ന് വിജയൻ പഠിച്ചിട്ടില്ലന്ന് തോന്നുന്നു.
ചുവടെയുള്ളത് പൂർണമായി വായിക്കുക:
മനുതോമസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് -
ശ്രി. പി.ജയരാജൻ ,
താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക്
മാധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തി വലിക്കാൻ അവസര മൊരുക്കുകയാണ് താങ്കള്‍' ചെയ്യുന്നത്.
ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയില്‍ ആക്കിയ' ആളാണ് താങ്കള്‍. ഓർമ്മയുണ്ടാകുമല്ലോ പലതും.
താങ്കളുടെ' ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്
താങ്കള്‍' സ്വന്തം ഫാൻസുകാർക്ക് വേണ്ട കണ്ടന്റ് പാർട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതു കൊണ്ട്, എന്തായാലുംനമ്മുക്കൊരു സംവാദം തുടങ്ങാം ''.
ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും
വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടി പൊക്കിയ 'കോപ്പി' കച്ചവടങ്ങളും എല്ലാം നമ്മുക്ക്' പറയാം.
ഈയടുത്ത് പാർട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം
എല്ലാം ജനങ്ങള്‍ അറിയട്ടെ .
പാർട്ടിക്കറിയാത്ത ജനങ്ങള്‍ക്കറിയാത്ത
ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല. താങ്കള്‍ക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കില്‍ പറഞ്ഞോ....'
പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം??
സ്വാഗതം....'
(ആർമിക്കാർക്ക് കമന്റ് ബോക്‌സ് തുറന്നു കൊടുത്തിട്ടില്ല
സംവാദത്തിന്' ഫാൻസുകാരെ അല്ല ക്ഷണിച്ചത് വെറുതെ സമയംകളയണ്ട .)
പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഒരു 'വിപ്ലവകാരി'യുടെ പതനം വലതുപക്ഷ മാധ്യമങ്ങള്‍ എത്ര ആഘോഷമായാണ് കൊണ്ടാടുന്നത് എന്നത് ആലോചിച്ചു നോക്കുക. കോളേജ് ജീവിത കാലത്ത് ചപ്പാരപ്പടവിലെ കർഷക കുടുംബത്തില്‍ ജനിച്ച ഒരു യുവാവ് എസ്.എഫ്.ഐ പ്രവർത്തകൻ ആയി., കോളേജ് യൂണിയൻ ഭാരവാഹി ആയി, എസ്.എഫ്.ഐ നേതാവ് ആയി. ഡിവൈഎഫ്‌ഐ യുടെ നേതാവ് ആയി ഉയരുന്നു, തദ്ദേശ ഭരണ സ്ഥാപനത്തിലെ ഭാരവാഹി ആയും മാറുന്നു. സിപിഎം അംഗമാകുന്നു. ഒടുവില്‍ പാർട്ടി ജില്ലാ കമ്മിറ്റി അംഗമായി നിയോഗിക്കപ്പെടുന്നു., കൊല്ലങ്ങളായി സിപിഎം നേതാവായി പ്രവർത്തിക്കുന്ന ഒരാള്‍ക്ക് 2024 ജൂണ്‍ 24 ന് അതേവരെ കിട്ടാത്ത മാധ്യമ കവറേജ് എന്തുകൊണ്ട് ലഭിക്കുന്നു എന്നതാണ് കൗതുകകരം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ജയില്‍ ജീവിതം ഉണ്ടായിട്ടുണ്ട്. അക്കാലത്തൊന്നും നല്‍കാത്ത 'അനീതിക്കെതിരായ പോരാളി' പരിവേഷം ഇപ്പോള്‍ മാത്രം നല്‍കുന്നതിന്റെ പിന്നിലെന്താണ് ഒറ്റ ഉത്തരമേ ഉള്ളൂ. അദ്ദേഹം സിപിഎം ല്‍ നിന്ന് സ്വയം പുറത്ത് പോയിരിക്കുന്നു. അത്തരമൊരാളെ ഉപയോഗിച്ച് പാർട്ടിക്കെതിരെ എന്തെല്ലാം പറയിപ്പിക്കാൻ പറ്റും എന്നാണ് മാധ്യമ ശ്രമം. ഈ മാധ്യമ ശ്രമത്തിന്റെ ഭാഗമെന്നോണം ജൂണ്‍ 25 ന്റെ മനോരമ പത്രത്തില്‍ എനിക്കെതിരെയും അദ്ദേഹം ഒരു പരാമർശം നടത്തിയതായി കാണുന്നു. അത് ഒരു പൊതു പ്രവർത്തകനായ എന്നെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.
കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവർത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍ , എന്തിനേറെ പറയുന്നു അതി നിർണ്ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാത്തയാള്‍ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്ബോള്‍ ആരെയാണദ്ദേഹം കബളിപ്പിക്കാൻ ശ്രമിക്കുന്നത്. അദ്ദേഹം പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂർവ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാൻ പാർട്ടിയെ കിട്ടില്ല.
അതേ സമയം പാർട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികള്‍ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളത്. ഇവിടെ ഒരു ജില്ലാ കമ്മറ്റി അംഗത്തിന്റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക
എന്നത് അനുമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് അദ്ദേഹമാണ് ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത്. പാർട്ടി ജില്ലാ കമ്മിറ്റിയില്‍ മുഴുവൻ സമയ പ്രവർത്തകൻ എന്ന നിലയില്‍ ഉള്‍പ്പെടുത്തപ്പെട്ടപ്പോള്‍ ഒരു കാര്യം അദ്ദേഹത്തോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്ബിലും , തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍ നിന്ന് ഒഴിവാകണം.
കമ്മ്യൂണിസ്റ്റ് പാർട്ടി നാനാ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന പാർട്ടിയാണ്. പാർട്ടി അംഗത്വത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍ മുഴുവൻ സമയ പാർട്ടി പ്രവർത്തകർ മറ്റ് ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്‌കർഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നു. അതിനാല്‍ തന്റെ ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാൻ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആകാശിൻ്റെ കമൻ്റ്:
മാറിയ കാലത്തിൽ അവസാന വരികളിൽ ചെറിയ തിരുത്ത്
അതിനപ്പുറം പാർട്ടിക്കെതിരെ എന്തും വിളിച്ച് പറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ കണ്ണൂരിലെ സംഘടനക്ക് വല സമയം വേണ്ടെന്ന് ഓർത്താ നല്ലത്..കൂടെയുള്ള ബിസിനസ്സസ് പട്ടികൾക്കും അവരുടെ എച്ചിൽതിന്ന് ജീവിക്കുന്ന മാധ്യമ പട്ടികൾക്കും സംരക്ഷിക്കാന കഴിഞ്ഞു എന്ന് വരില്ലാ.
പോരാളി ഷായിയുടെ എങ്ങും തൊടാത്ത 'പോസ്റ്റ് ' -
സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു മുൻ ജില്ലാ കമ്മിറ്റി അംഗം ഛർദ്ദിക്കുന്നതൊക്കെ കോരിയെടുത്ത് അതിനൊക്കെ ക്രെഡിബിലിറ്റി കൊടുത്ത് ദിവസങ്ങൾ ചർച്ച നടത്തുന്നവരോട് നിങ്ങളൊക്കെ എത്ര നാൾ ഇങ്ങനെ ആത്മാഭിമാനം പണയപ്പെടുത്തി കോൺഗ്രസ്സിന് വേണ്ടി അടിമപ്പണി എടുക്കും എന്നേ ചോദിക്കാനുള്ളൂ...
- അകാശിൻ്റെയും ഷായിയുടെയും ചോദ്യം - മാധ്യമങ്ങളോടാണേ..... എല്ലാം നമ്മുടെ മാൻഡ്രേക്കിസം നിലനിർത്താൻ വേണ്ടിയുള്ള പോരാട്ടമാണത്രെ!
ഷാജറിനെതിരെ കത്ത് നല്‍കിയ മനു തോമസ്.
സ്വർണ്ണ കടത്ത് ക്വട്ടേഷൻ ബന്ധം വിവാദത്തില്‍ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്ത് വന്നിരുന്നു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു മനു തോമസിന്റെ പരാതി. ഡിവൈഎഫ്‌ഐയുടെ മുൻ ജില്ല സെക്രട്ടറിയായിരുന്ന എം. ഷാജറിന് എതിരെ മനു തോമസ് പരാതി നല്‍കിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം. വി. ജയരാജൻ വ്യക്തമാക്കിയിരുന്നു. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്താണ് പുറത്ത് വന്നിരിക്കുന്നത്.
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മനു തോമസിന്റെ പരാതിയില്‍ പറയുന്നത്. 2023 ഏപ്രിലിലാണ് മനു തോമസ് സംസ്ഥാന സെക്രട്ടറിക്ക് പരാതിയായി കത്ത് നല്‍കിയത്. താൻ പറഞ്ഞ പരാതിയുടെ തെളിവായി ശബ്ദരേഖയും ജില്ലാ കമ്മിറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയില്‍ പറയുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ്. പരാതി അന്വേഷിക്കാൻ ഒരു വർഷത്തോളം ജില്ലാ കമ്മിറ്റി തയ്യാറായില്ലെന്നും മൂന്ന് തവണ ജില്ലാ കമ്മിറ്റിയില്‍ വിഷയം ഉന്നയിച്ചെന്നും മനു തോമസ് പറയുന്നു. ഷാജറിന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന പരാമർശം മാത്രമാണ് അന്വേഷണ കമ്മീഷൻ നടത്തിയതെന്നും മനു തോമസ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. മനു തോമസ് പാർട്ടിയില്‍ നിന്ന് പുറത്ത് ആയതോടെ നടത്തുന്ന പ്രതികരണങ്ങള്‍ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാണ് ആക്കുന്നത്.
CPM is surrounded by 'Manu' Smriti. Kotali Shaji and Akash went to hold back.